ഉന്നാവ് ബലാത്സംഗക്കേസ് ; സെൻഗർ കുറ്റക്കാരൻ
ഉന്നവ ബലാത്സംഗക്കേസിൽ ബി ജെ പി എം എൽ എ കുൽദീപ് സിംഗ് സെൻഗർ കുറ്റകാരൻ എന്ന് കോടതി.ഡൽഹി തീസ്ഹസാരി കോടതിയുടേതാണ് വിധി.അതെ സമയം കൂട്ടുപ്രതി ശശി സിംഗിനെ വെറുതെ വിട്ടു.ബലാത്സംഗം,തട്ടിക്കൊണ്ടുപോകൽ,ഭീഷണിപ്പെടുത്തൽ എന്നെ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.ശിക്ഷ വ്യാഴാഴ്ച വിധിക്കും.അതെ സമയം കുറ്റപത്രം വൈകിയതിൽ സി ബി ഐയെ കോടതി വിമർശിച്ചു.