ദേശീയ പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ, മത, സാമുദായിക പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാളെ

ദേശീയ പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ, മത, സാമുദായിക പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാളെ. ഹര്‍ത്താലില്‍ നിന്ന് ശബരിമല തീര്‍ഥാടകരെ ഒഴിവാക്കി. ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെയായിരിക്കും ഹര്‍ത്താല്‍ നടത്തുകയെന്ന് സംയുക്ത സമിതി അറിയിച്ചു. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ ഹര്‍ത്താല്‍ ബാധകമായിരിക്കില്ല.അതെ സമയം കാസറഗോഡ് ജില്ലയിൽ ഹർത്താൽ നടത്തുകയോ , അനുകൂലിക്കുകയോ ചെയ്താൽ ആയതിന്റെ എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉത്തരവാദിത്വം പ്രസ്തുത സംഘനകളുടെ ജില്ലാ നേതാക്കൾക്കായിരിക്കുമെന്നും അവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.എന്നാൽ പൗരത്വ നിമയ ഭേദഗതിക്കെതിരെയായി ഡിസംബര്‍ 17 ന് സംയുക്ത സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് സമസ്ത. ഹര്‍ത്താലുമായി സമസ്തയും കീഴ്ഘടകങ്ങളും സഹകരിക്കില്ലെന്നും സംഘടനാ നേതാവ് നാസര്‍ ഫൈസി കൂടത്തായി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: