കൊലക്കേസ് പ്രതികൾ കുത്തേറ്റ് മരിച്ചു

തുമ്ബോളി സാബു കൊലക്കേസിലെ പ്രതികളായ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വികാസ്, ജസ്റ്റിന്‍ സോനു എന്നിവരാണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകവീട്ടലിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പറയപ്പെടുന്നു.വെട്ടേറ്റ സോനുവിനെ ആശുപത്രിയിലെത്തിച്ച്‌ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രാവിലെ 6.30 യോടെ മരണപ്പെടുകയായിരുന്നു, ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്കെത്തില്‍ കലാശിച്ചതെന്നാണ് വിവരം.കൊല്ലപ്പെട്ടവരും അക്രമിച്ചവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. നാല് വര്‍ഷം മുമ്ബ് തുമ്ബോളിയില്‍ സാബു എന്ന യുവാവ് കൊലചെയ്യപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളായ വികാസും ജസ്റ്റിന്‍ സേനുവുമാണ് കൊല ചെയ്യപ്പെട്ടത്. സംഘട്ടനത്തില്‍ വികാസ് സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ജസ്റ്റിന്‍ സോനു വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: