കലോത്സവത്തില്‍ Aഗ് രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ എം.എസ്.എഫ് അനുമോദിച്ചു

എം.എസ്.എഫ് തലശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ Aഗ്രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.മര്‍ഹൂം ആഷിഫ് നഗറില്‍ വച്ച് നടന്ന അനുമോദന ചടങ്ങ് ഷഹബാസ് കായ്യത്തിന്‍റെ അധ്യക്ഷതയില്‍ പാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാര്‍ റംല ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സികെപി മമ്മു,സാജിത ടീച്ചര്‍ ,തസ്ലിം ചേറ്റംകുന്ന് ,സൗജത്ത് ടീച്ചര്‍ ,എകെ സക്കറിയ ,അന്‍സാരി ചിറക്കര,തഫ്ലീം മണിയാട്,തസ്നി ഫാത്തിമ ,നൈസാം ,അന്‍ഷാദ്,നസീഫ് ,അദ്നാന്‍ സഹല്‍,ഷഫാദ് എന്നിവര്‍ സംസാരിച്ചു..ഇജാസ് ചക്യത്ത് മുക്ക് സ്വാഗതവും സല്‍മാന്‍ ഫാരിസ് കണ്ണോത്ത് നന്ദിയും പറഞ്ഞു..തലശേരിയിലെ 130ഒാളം വിദ്യാര്‍ഥിക്കള്‍ക്ക് ഉപഹാരം സമര്‍പ്പണം നടത്തി..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: