പട്ടുവം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ “പട്ടുവം കുത്തരി ബ്രാന്‍റ്” വിപണിയിലിറക്കി

0

തളിപ്പറമ്പ്: കല്ല്യാശ്ശേരി മണ്ഡലം നിറവ് പദ്ധതിയുടെ ഭാഗമായി പട്ടുവം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ “പട്ടുവം കുത്തരി ബ്രാന്‍റ്” വിപണിയിലിറക്കി. ഒരു സഹകരണ ബാങ്ക് സ്വന്തമായി അരി ഉല്‍പ്പാദിപ്പിച്ച് സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ വിതരണം ചെയ്യുക എന്നത് വിപ്ലവകരമാണ്.
നമ്മുടെ കാര്‍ഷികസ്വയംപര്യാപ്തതയ്ക്ക് വലിയ മാതൃകയാണ് പട്ടുവം സര്‍വ്വീസ് സഹകരണ ബാങ്ക് കാഴ്ചവെച്ചത്.
വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും കാര്‍ഷികരംഗത്തിന്‍റെ പ്രോത്സാഹനത്തിനും വഴിയൊരുക്കുന്ന പ്രവര്‍ത്തനമാണിത്.

കഴിഞ്ഞ ഏഴ് വര്‍ഷക്കാലയളവിനുള്ളില്‍ കാര്‍ഷികമേഖലയില്‍ നാടിനെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിരുന്നു. ഇതിന്‍റെ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ കൃഷി വ്യാപകമാക്കുന്നതിനും കാര്‍ഷികവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നതിനും സാധിച്ചെങ്കിലും കൃഷിയില്‍ തല്‍പരരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ടായിരുന്നു. യുവാക്കളിലെ കാര്‍ഷികവൃത്തിയിലുള്ള താല്‍പര്യം ഏറിയും കുറഞ്ഞും വന്നു. ഇതിനിടയിലാണ് നമ്മുടെ നാടിന്‍റെ നട്ടെല്ലായ സഹകരണ ബാങ്കുകള്‍ കാര്‍ഷികരംഗത്തേക്ക് കടന്നുവരുന്നതിനെ കുറിച്ച് ആലോചിച്ചത്. അത്തരത്തിലൊരു പദ്ധതി മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിനായി ശ്രമങ്ങള്‍ ആരംഭിച്ചു. ജൈവപച്ചക്കറി കൃഷിയില്‍ സഹകരണ മേഖല നേരത്തെ വലിയ വിജയം കൈവരിച്ച അനുഭവം നമുക്ക് മുന്നിലുണ്ട്. ആഗ്രോ സര്‍വ്വീസ് സെന്‍ററുകളിലൂടെ ആധുനിക യന്ത്രങ്ങള്‍ കാര്‍ഷികമേഖലയ്ക്കായി വിതരണം ചെയ്ത് നേരത്തെ തന്നെ സഹകരണ ബാങ്കുകള്‍ ഈ രംഗത്ത് സജീവമായിരുന്നു. വിശദമായ പഠനത്തിന് ശേഷം നിറവ് കല്ല്യാശ്ശേരി എന്ന പദ്ധതി ആവിഷ്കരിച്ചു.

നിറവ് പദ്ധതി ആരംഭിച്ചതോടെ മണ്ഡലത്തിലെ സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ മുട്ടക്കോഴി കൃഷിയും, പശുവളര്‍ത്തലും, നെല്‍കൃഷിയും വ്യാപകമാണ്. ഇപ്പോള്‍ പട്ടുവം സര്‍വ്വീസ് സഹകരണ ബാങ്ക് വലിയൊരു മാതൃക മുന്നോട്ട് വെച്ചിരിക്കുകയാണ്. 5 കിലോ, 10 കിലോ, 25 കിലോ ഗ്രാം പാക്കുകളിലായി പട്ടുവം വെള്ളിക്കീല്‍ റോഡ് ജംഗ്ഷനിലെ പട്ടുവം സര്‍വ്വീസ് ബാങ്ക് ഔട്ട്ലറ്റില്‍ അരി വിതരണം ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading