തളിപ്പറമ്പിൽ ബി.ജെ.പി. പ്രവർത്തകർക്കുനേരെ സ്റ്റീൽ ബോംബാക്രമണം; രണ്ടുപേർക്ക് പരിക്ക്

തളിപ്പറമ്പ്:ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ സ്റ്റീല്‍ ബോംബ് ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. തൃച്ചംബരം സ്വദേശികളായ ഉമേഷ് (35), ദാസന്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10 ഓടെ മൂത്തേടത്ത് ഹൈസ്കൂളിനു പിറകില്‍ തളിപ്പറമ്ബ് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു സംഭവം. വന്‍ സ്ഫോടനശബ്ദം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാരും തളിപ്പറമ്ബ് അഡീ. എസ്‌.ഐ കെ.കെ. പ്രശോഭിന്‍റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

ഇരുവരേയും ആദ്യം ലൂര്‍ദ് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഉമേഷിന് നെഞ്ചിലും ദാസന് കാലിലുമാണ് പരിക്കേറ്റത്. ഉമേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. സജീവ ബി.ജെ.പി-ആര്‍.എസ്‌.എസ് പ്രവര്‍ത്തകനായിരുന്നു ഉമേഷ്, സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കുമെന്ന് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേ സ്ഥലത്തു വച്ച്‌ ഉമേഷിന്‍റെ സഹോദരന്‍ രജീഷിനെ അജ്ഞാതസംഘം വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: