സംഗീത് സാഗർ കേരള ടീമിൽ

0

19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ബി സി സി ഐ കുച്ച് ബെഹാർ ട്രോഫിയ്ക്ക് വേണ്ടിയുള്ള ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് കണ്ണൂർക്കാരനായ സംഗീത് സാഗർ തെരഞ്ഞെടുക്കപ്പെട്ടു.ഹരിയാന,മധ്യപ്രദേശ്,ആസാം,സൗരാഷ്ട്ര, രാജസ്ഥാൻ എന്നീ ടീമുകളോട് കേരളം മൽസരിക്കും.നവംബർ 17 ന് ഹരിയാനയുമായിട്ട് വയനാട് കൃഷ്ണ ഗിരി സ്റ്റേഡിയത്തിൽ വെച്ചാണ് കേരളത്തിൻറെ ആദ്യ മൽസരം. നവംബർ 24 ന് മധ്യപ്രദേശുമായി ഇൻഡോറിലും ഡിസംബർ 1 ന് ആസാമുമായി വയനാടിലും ഡിസംബർ 8 ന് സൗരാഷ്ട്രയുമായി വയനാടിലും ഡിസംബർ 15 ന് രാജസ്ഥാനുമായി ജയ്പൂരിലും വെച്ച് കേരളം ഏറ്റുമുട്ടും.

ഓപ്പണിങ്ങ് ബാറ്റ്സ്മാനായ സംഗീത് സാഗർ കഴിഞ്ഞ വർഷം ബിസിസിഐ യുടെ  16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിജയ് മർച്ചന്റ് ട്രോഫിയിൽ കേരള ടീമംഗമായിരുന്നു .ആ ടൂർണമെന്റിൽ മണിപ്പൂരിനെതിരെ 170 റൺസും വിദർഭയ്ക്കെതിരെ 132 റൺസുമെടുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചിരുന്നു . തലശ്ശേരി ബികെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ സംഗീത് സാഗർ കഴിഞ്ഞ വർഷം  രാജസ്ഥാൻ റോയൽസ്  ജൂനിയർ  ടീം  പരിശീലന ക്യാമ്പിലേക്കും നാഷണൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.തലശ്ശേരി കോട്ടയം പൊയിൽ എടത്തിൽ ഹൗസിൽ വി.ഗിരീഷ് കുമാറിൻറേയും കെ കെ ഷിജിനയുടേയും മകനായ സംഗീത് സാഗർ തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ പതിനൊന്നാം ക്ലാസ് ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്.അഹമ്മദ് ഇമ്രാൻ ആണ് കേരള ക്യാപ്റ്റൻ. എസ്.എസ്.ഷൈൻ മുഖ്യ പരിശീലകൻ ആണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d