ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയ, മുഴപ്പിലങ്ങാട്ട് വെള്ളക്കെട്ട്; പ്രതിഷേധവുമായി വാര്‍ഡ് മെംബര്‍മാര്‍

മുഴപ്പിലങ്ങാട്: ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം മുഴപ്പിലങ്ങാട് പ്രദേശവാസികള്‍ ദുരിതത്തില്‍. കഴിഞ്ഞ ദിവസം ചെയ്ത മഴയില്‍ മേഖലയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും വീട്ടുകാര്‍ ദുരിതത്തിലാവുകയും ചെയ്തു. റോഡ് നിര്‍മ്മാണത്തിനിടെ പൊട്ടിയ പൈപ്പ് അഞ്ച് ദിവസമായിട്ടും അറ്റകുറ്റപ്പണി നടത്താതിരിക്കുകയും ചെയ്തതോടെ ഇന്ന് രാവിലെയാണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എത്തിയത് . നിരവധി വീടുകളുള്ള മേഖലയില്‍ ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം മഴയൊന്ന് പെയ്താല്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. വീടുകള്‍ക്കു മുന്നിലും റോഡിലുമെല്ലാം കനത്ത വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. ഇതേത്തുടര്‍ന്നാണ് മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ പ്രതിഷേധവുമായെത്തിയത്.