അധ്യാപികക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച യുവാവിനെതിരെ കേസ്

പയ്യന്നൂര്‍: പയ്യന്നൂരിലെഅധ്യാപികക്ക് ഫെയ്സ്ബുക്കിലൂടെ നിരന്തരം അശ്ലീല സന്ദേശമയച്ച സ്‌കൂള്‍ ജീവനക്കാരനായ യുവാവിനെതിരെ പരാതിയിൽ കേസ്.ദേവദാസ് മാടായി എന്ന ഫെയ്സ് ബുക്ക് അക്കൗണ്ട് കാരനെതിരെയാണ് കേസെടുത്തത്. മധ്യവയസ്കയായ അധ്യാപികക്ക് കുറച്ചു നാളുകളായി നിരന്തരം അശ്ലീലസന്ദേശമയച്ച് ശല്യം ചെയ്തതിനെ തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.