വിഷം കഴിച്ച് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്: എലിവിഷം അകത്തുചെന്ന് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. തൈക്കടപ്പുറം സ്റ്റോർ ജംഗ്ഷനിലെ കൃഷ്ണന്റെ ഭാര്യ ലത (56) യാണ് മരണപ്പെട്ടത്. ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇക്കഴിഞ്ഞ 10 ന് വൈകുന്നേരമാണ് എലിവിഷം അകത്തുചെന്ന് വീട്ടമ്മയെ അവശനിലയിൽ കാണപ്പെട്ടത്. മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അതീവ ഗുരുതരമായതിനാൽ എറണാകുളത്തേ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മക്കൾ: ലാലു ,കൃപ.സഹോദരങ്ങൾ: സുധ ,അനുപ് .
ഹൊസ്ദുർഗ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി