ഗാർഹീക പീഡനം ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ് .

0

തളിപ്പറമ്പ്: വിവാഹ സമയത്ത് 30 പവൻ ആഭരണങ്ങളും അഞ്ച് ലക്ഷം രൂപയും കൈലാക്കിയ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഏഴ് പേർക്കെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം തളിപ്പറമ്പ പോലീസ് കേസെടുത്തു. കുറുമാത്തൂർ ചൊറുക്കള മഞ്ചാൽ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ബക്കളം കടമ്പേരി സ്വദേശിയായ ഭർത്താവ് മുഹമ്മദ് അഷറഫ്, ബന്ധുക്കളായ റയ്ഹാനത്ത്, സീനത്ത്, ഷമീന, സുഹറ, ഷെരീഫ്, മെഹറൂഫ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.2016 ജനുവരി 17നായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് നൽകിയ 30 പവൻ്റെ ആഭരണങ്ങളും അഞ്ച് ലക്ഷം രൂപയും ഭർത്താവും ബന്ധുക്കളും കൈക്കലാക്കിയ ശേഷം തിരിച്ചുനൽകാതെ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് നിരന്തരം ശാരീരികവുംമാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading