വടകരയിൽ പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് അപകടം

വടകര കൈനാട്ടിയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡീസൽ ടാങ്കിൽ ചോർച്ചയുണ്ടായിതിനെ തുടർന്ന് വടകര – കൈനാട്ടി റോഡിൽ പുലർച്ചെ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുലർച്ചെ 1.50 ഓടെയായായിരുന്നു അപകടം. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി മാറ്റി. ടാങ്കിലുണ്ടായ ഡീസൽ ചോർച്ച അടച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: