തലശ്ശേരി അതിരൂപതയിലെ പ്ലസ് ടു വിദ്യാർഥികളുടെ സംഗമം

പയ്യാവൂർ: തലശ്ശേരി അതിരൂപതയിലെ പ്ലസ് ടു വിദ്യാർഥികളുടെ സംഗമം ‘സോൾട്ട് 2022’ നടത്തി.

ചെമ്പേരി വിമൽജ്യോതി എൻജിനിയറിങ് കോളേജിൽ അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.

റവ. ഡോ. ടോം ഓലിക്കരോട്ട് വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ്‌ നടത്തി.

ഫാ.സോണി വടശ്ശേരിൽ കരിയർ ഗൈഡൻസ് ക്ലാസെടുത്തു. ഫാ. തോമസ് വാളിപ്ലാക്കൽ, വിപിൻ മാറാട്ടുകുന്നേൽ, തലശ്ശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, വിമൽജ്യോതി കോളേജ് മാനേജർ ഫാ. ജെയിംസ് ചെല്ലംകോട്ട്, ഫാ. ലാസർ വരമ്പകത്ത്, ഫാ. ബിബിൻ തെക്കേടത്ത്, ഫാ. ലിബിൻ ഏഴുപറയിൽ, ഫാ. ജിതിൻ വയലുങ്കൽ, ഫാ. ജോസഫ് ആനക്കല്ലിൽ, സിസ്റ്റർ എൻ.എസ്. റോസിലിയ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: