കിണറ്റിൽ വീണ് ശരീരത്തിൽ പാരകയറിയ തൊഴിലാളിയെ പുറത്തെടുത്തു

പെരിങ്ങോം: കിണറുപണിക്കിടെ റിങ് ഇറക്കി കയറുമ്പോൾ കിണറ്റിൽ വീണ് ശരീരത്തിൽ പാര കയറിയ തൊഴിലാളിയെ പെരിങ്ങോം അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്തു.
വങ്ങാടെ മുകുന്ദന്റെ പുതിയ വീടിനോടുചേർന്ന് നിർമിക്കുന്ന 80 അടി ആഴമുള്ള വീട്ടുകിണറ്റിൽ റിങ് ഇറക്കുന്ന ജോലിയിലേർപ്പെട്ട തളിയിൽ രഞ്ചിത്തിനാണ് (40) ചൊവ്വാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്.
രഞ്ജിത്ത് കിണറ്റിൽ റിങ് ഇറക്കി കഴിഞ്ഞ് തിരികെ കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കിണറ്റിലുണ്ടായിരുന്ന ചെറിയ കമ്പിപ്പാര തുടയിൽ തുളച്ചുകയറി.
സ്റ്റേഷൻ ഓഫീസർ പി.വി. അശോകന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ജെ. ജഗൻ, ജീവനക്കാരായ ഇ.ടി. സന്തോഷ്കുമാർ, ഐ. ഷാജീവ്, പി.വി. ലതേഷ്, വി.വി. വിനീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.