രാത്രിയുടെ മറവിൽ കാടകളെ മോഷ്ടിച്ചു;തകർത്തത് അംഗപരിമിതരുള്ള കുടുംബത്തിന്റെ ഉപജീവന മാർഗ്ഗം

ഇരിട്ടി : അംഗപരിമിതരുള്ള കുടുംബത്തിൻ്റെ ഉപജീവനമാർഗ്ഗമായിരുന്ന കാടകളെ രാത്രിയുടെ മറവിൽ മോഷ്ടിച്ചു. ഇരിട്ടി കീഴൂർകുന്നിലെ കീഴാത്ര രാധാമണിയുടെ നൂറിലേറെ കാടകളെയാണ് ചൊവ്വാഴ്ച പുലർച്ചയോടെ കൂടിന്റെ പൂട്ട് തകർത്ത് കൊണ്ട് പോയത്. ഇതിൽ ഇരുപതോളം കാടകളെ കൂടിന് സമീപം വീട്ടുമുറ്റത്ത് ചത്ത നിലയിലും കണ്ടെത്തി. ഇതുസംബന്ധിച്ച് വീട്ടുടമ ഇരിട്ടി പോലീസിൽ പരാതി നൽകി.
കൂടിൻ്റ രണ്ട് അറകളിലായി രണ്ട് മാസവും ആറു മാസവും പ്രായമായ കാടകളെയാണ് രാധാമണി ഉപജീവനമാർഗ്ഗം എന്ന നിലയിൽ വളർത്തിയിരുന്നത്. രാത്രിയിൽ ഇവയെ താഴിട്ട് പൂട്ടി യാണ് കിടന്നുറങ്ങാറ്. പൂട്ട് പൊളിച്ച് നിലയിലാണുള്ളത്. അതാണ് സാമൂഹ്യവിരുദ്ധർ കൊണ്ടുപോയതാണെന്ന് സംശയിക്കാൻ കാരണം. രാധാമണി വിധവയാണ് . 74 വയസുള്ള അമ്മ ചന്ദ്രികയും, അവിവാഹിതയായ സഹോദരി അശ്വതിയും അംഗപരിമിതരാണ്. കാട വളർത്തലിലൂടെ ലഭിക്കുന്ന വരുമാനമാണ് രാധാമണിയുടേയും കുടുംബത്തിന്റെയും ആശ്രയം.
ആലുവയിൽ താമസക്കാരായ രാധാമണി ഒന്നര മാസം മുമ്പാണ് കീഴൂർ കുന്നിൽ വീട് വാങ്ങി താമസം തുടങ്ങിയത് . ആലുവയിലും കാടകൃഷി തന്നെ ആയിരുന്നു ഇവരുടെ ഉപജീവനമാർഗ്ഗം. കാടകൾ മോഷണം പോയത് സംബന്ധിച്ച് ഇവർ ഇരിട്ടി പോലീസിൽ പരാതി നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: