മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ വിതരണം ചെയ്തു

കണ്ണൂര്‍: കണ്ണൂര്‍ റെയിഞ്ചിന് കീഴിലുള്ള പോലീസ് സേനാംഗങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ആയി നടത്തിയ ചടങ്ങ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു. ശേഷം കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ കണ്ണൂര്‍ റെയിഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ കെ സേതുരാമന്‍ ഐപിഎസ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ വിതരണ കര്‍മ്മം നിര്‍വ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഈ വര്‍ഷവും റെയിഞ്ച് അടിസ്ഥാനത്തിലാണ് മെഡല്‍ വിതരണം സംഘടിപ്പിച്ചത്. ചടങ്ങില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐപിഎസ്, കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി നവ്നീത് ശര്‍മ ഐപിഎസ്, അഡീഷണല്‍ എസ്.പി പ്രിന്‍സ് എബ്രഹാം,എസിപി ജില്ലാ ക്രൈം ബ്രാഞ്ച് ടി പി പ്രേമരാജന്‍, കണ്ണൂര്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് എസിപി വി കെ വിശ്വംഭരന്‍ നായര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ മികച്ച കുറ്റാന്വേഷണത്തിനുള്ള അവാര്‍ഡ് കണ്ണൂര്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പി പ്രേമചന്ദ്രന്‍ കെ ഇ ഏറ്റുവാങ്ങി. വയനാട് (13 പേര്‍), കണ്ണൂര്‍ സിറ്റി 5 പേര്‍), കണ്ണൂര്‍ റൂറല്‍ (7 പേര്‍), കസര്‍ഗോഡ് (4 പേര്‍) പോലീസ് ജില്ലകളില്‍ നിന്നായി 29 സേനാംഗങ്ങള്‍ ആണ് കഴിഞ്ഞ വര്‍ഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹരായത്. DySP-1, ഇന്‍സ്പെക്ടര്‍-3, SI-6, ASI-6, SCPO-7, CPO-7,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: