കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ മാതാവും കാമുകനും റിമാന്റില്‍


കണ്ണൂർ.രണ്ടു മക്കളെയും ഉപേക്ഷിച്ച് കൂലി പണിക്കാരനായ കാമുകനൊപ്പം നാടുവിട്ട ഗൾഫുകാരൻ്റെ ഭാര്യയും കാമുകനും ജയിലിലായി. ഗൾഫിൽ ഉന്നത ജോലിയുള്ള കൊറ്റാളി സ്വദേശിയുടെ ഭാര്യയും ഏഴും, നാലും വയസ്സു് പ്രായമുള്ള  മക്കളുടെ അമ്മയുമായ ചാലാട് മണൽ സ്വദേശിനി ശ്രുതി (29), കാമുകനും സഹപാഠിയുമായ അഴീക്കോട് ആനിവയൽ സ്വദേശി കിണർ കുത്തുന്ന തൊഴിലാളി പ്രഭീഷ് (29) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ. ടി.കെ.അഖിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ സിനോ ബ് എന്നിവരടങ്ങിയ സംഘം  മൈസൂരിൽ വെച്ച് പിടികൂടിയത്. ഒമാനിൽ ജോലി ചെയ്യുന്ന.ഭർത്താവ് കൊറ്റാ ളി യിൽ പുതുതായിപണിയുന്ന വീടുപണിക്കായി അയച്ചുകൊടുത്ത ഒന്നര ലക്ഷം രൂപയും എടുത്ത ശേഷം കുട്ടികളെ വീട്ടിൽ ഉപേക്ഷിച്ച് യുവതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു.പരാതിയിൽ കേസെടുത്ത പോലിസ് മൊബെൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇരുവരും ബാംഗ്ലൂരിലും മൈസൂരിലും എത്തിയതായി കണ്ടെത്തി.തുടർന്ന് പോലീസ് മൈസൂരിൽ വെച്ച് ഇരുവരെയും പിടികൂടി നാട്ടിലെത്തിച്ചു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത പോലിസ് ഇരുവരെയും അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതി ക ളെകോടതി രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: