സ്കൂട്ടിയിൽ സൂക്ഷിച്ചഅരലക്ഷം രൂപ കവർന്ന പ്രതി അറസ്റ്റിൽ

കാസറഗോഡ്. ഷോപ്പിംഗ്‌ കോംപ്ലക്സിൽ നിർത്തിയിട്ട സ്കൂട്ടറും അരലക്ഷം രൂപയുമായി കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ. ഇരിട്ടി കീഴൂർ വികാസ് നഗർ സ്വദേശിയും വിദ്യാനഗറിൽ വാടക ക്വാ ട്ടേർസിൽ താമസിച്ച് ടൈൽസ് പണി ചെയ്യുന്ന കെ.കെ.വിനീഷിനെ(20)യാണ് കാസറഗോഡ് ഡിവൈ.എസ്.പി.പി.ബാലകൃഷ്ണൻ നായർക്ക് ല ഭി ച്ച രഹസ്യവിവരത്തെ തുടർന്ന് ടൗൺ പോലീസ് പിടികൂടിയത്.

ടൗണിലെ ബട്ടപ്പാറ ഷോപ്പിംഗ് കോംപ്ലക്സിന് സമീപം നിർത്തിയിട്ട കുഡ് ലു മേപ്പൂരിയിലെ ഗോവിന്ദൻ്റെ മകൻ വി.രാജേഷിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ.14.എൻ.8547 നമ്പർ സ്കൂട്ടറിൽ നിന്നാണ് ബേഗിൽസൂക്ഷിച്ചഅര ലക്ഷം രൂപ പ്രതി മോഷ്ടിച്ചത്.സ്കൂട്ടർ പിന്നീട് റോഡരികിൽ ഉപേക്ഷിച്ച് പ്രതി കടന്നു കളഞ്ഞു. സ്കൂട്ടർ കാണാതായതോടെ രാജേഷ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്തപോലീസിന് കെട്ടിടത്തിലെ നിരീക്ഷണക്യാമറയിൽ നിന്നും പ്രതി യുടെ ദൃശ്യം ലഭിച്ചിരുന്നു.ഇതിനിടെ സ്കൂട്ടർ ഉപേക്ഷിച്ചു കടന്നു കളഞ്ഞ പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതോടെ കസ്റ്റഡിയിലെടുത്തു.തുടർന്ന് എസ്.ഐ. അൻസാർ പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി.പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: