ഇന്ധന നികുതി കൊള്ള; താവക്കരയിലെ ഭാരത് പെട്രോളിയം ഡിപ്പോ എസ്.ഡി.പി.ഐ ഉപരോധിച്ചു

കണ്ണൂർ താവക്കരയിലെ ഭാരത് പെട്രോളിയം ഡിപ്പോ എസ്.ഡി.പി.ഐ പ്രവർത്തകർ  ഉപരോധിച്ചു.

ഇന്നു രാവിലെയാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്ന് പ്രകടനമായി എത്തി ഡിപ്പോ ഉപരോധ സമരം നടത്തിയത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ള അവസാനിപ്പിക്കുക, ഇന്ധന വില നിർണയാധികാരം കേന്ദ്രസർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ചൊവ്വാഴ്ച്ച ഡിപ്പോ ഉപരോധ സമരം നടത്തിയത്.

ജില്ലാ പ്രസിഡൻ്റ് എ സി ജലാലുദ്ദീൻ ഉദ്ഘാടനം ചെയ്തു ഇന്ധന പാചക വാതക വില കൊള്ളയ്ക്കെതിരെ ജനം തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇന്ധന വില കുത്തനെ കൂട്ടി ഇടയ്ക്ക് ചെറിയ കുറവ് വരുത്തി ജനത്തെ പരിഹാസ്യരാക്കുകയാണ് മോദി സർക്കാരെന്ന് ജലാലുദ്ദീൻ കുറ്റപ്പെടുത്തി.

ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് മുഖ്യ പ്രഭാഷണം നടത്തി.  ജില്ലാ സെക്രട്ടറിമാരായ ഷംസുദ്ദീൻ മൗലവി, മുസ്തഫ നാറാത്ത്, ജില്ലാ സെക്രട്ടറി സൂഫീറ അലി അക്ബർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: