മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് കണ്ണൂരില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മുഴപ്പിലങ്ങാട്ടാണ് താമസം.

‘ഒട്ടകങ്ങള്‍ വരിവരിവരിയായ് കാരയ്ക്ക മരങ്ങള്‍ നിരനിരനിരയായ്… ‘, ‘കാഫ് മല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ടു വന്നാട്ടേ…’ തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ ആലപിച്ചത് പീര്‍ മുഹമ്മദാണ്.

തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ജനനം. പിന്നീട് തലശ്ശേരിയിലെത്തി. എട്ടാം വയസ്സില്‍ പാടിത്തുടങ്ങി. തലശ്ശേരി ജനത സംഗീതസഭയിലൂടെയാണ് ഈ രംഗത്തെത്തുന്നത്. പി ടി അബ്ദുറഹിമാന്റെ വരികളാണ് പാടിയവയില്‍ ഏറെയും. ഹിന്ദു ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്, പ്രത്യേകിച്ച് തമിഴ് മുരുകഭക്തിഗാനങ്ങള്‍.

എടി ഉമ്മറിന്റെയും കെ രാഘവന്‍ മാസ്റ്ററുടെയും ഗാനങ്ങളിലൂടെ സിനിമയിലും കൈവച്ചു. കല്യാണി മേനോന്‍, സുജാത എന്നിവര്‍ക്കൊപ്പം പാടി.

റിയാലിറ്റി ഷോ, സ്റ്റേജ് പ്രോഗാം എന്നിവയിലും സജീവമായിരുന്നു.

ഭാര്യ രഹന. മക്കള്‍ സമീര്‍, നിസാം, ഷെറിന്‍, സാറ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: