സുന്നി യുവജന സംഘം കണ്ണൂർ വഖഫ് ബോർഡ് റീജണൽ ഓഫീസിന് മുന്നിൽ പ്രതിഷേധസംഗമം നടത്തി

കണ്ണൂർ: വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്ക് വിട്ട സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി കണ്ണൂർ വഖഫ് ബോർഡ് റീജണൽ ഓഫീസിന് മുന്നിൽ പ്രതിഷേധസംഗമം നടത്തി. വഖഫ് ബോർഡിനെ മതമുക്തമാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു.

സയ്യിദ് അസ്‌ലം തങ്ങൾ അൽ മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് മഹ്മൂദ് സഫ്‌വാൻ തങ്ങൾ അൽ ബുഹാരി ഏഴിമല അധ്യക്ഷത വഹിച്ചു. അബ്ദു റഹ്‌മാൻ കല്ലായ്, മലയമ്മ അബൂബക്കർ ബാഖവി, മാണിയൂർ അബ്ദുർ റഹ്‌മാൻ ഫൈസി, ശരീഫ് ബാഖവി വേശാല, അബ്ദുന്നാസർ ഫൈസി പാവന്നൂർ, സിറാജുദ്ദീൻ ദാരിമി കക്കാട്, ലത്തീഫ് പന്നിയൂർ, എ.കെ. അബ്ദുൽ ബാഖവി എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: