തളിപറമ്പിൽ വാഹനാപകടം;യുവാവ് മരണപ്പെട്ടു

4 / 100

തളിപ്പറമ്പ് : ദേശിയ പാതയിൽ തൃച്ചംബരം പെട്രൊൾ പമ്പിന് മുൻവശമുണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു.തളിപ്പറമ്പ കാക്കാഞ്ചാൽ സ്വദേശിയായ കെ.എൻ.ഇസ്മയിൽ (43) ആണ് മരിച്ചത്.ഇസ്മയിൽ സഞ്ചരിച്ച ഇരുചക്രവാഹനവും ലോറിയും ഇടിക്കുകയായിരുന്നു.
തിങ്കളാഴ്ച്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭംവം. നേരത്തെ തളിപ്പറമ്പ ബസ്റ്റാന്റിന് എതിർവശത്ത് ഫാൻസി കർട്ടൻസ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഏഴാംമൈലിലെ അബ്ദുൾ സലാമിന്റെയും കുഞ്ഞി നബീസയുടെയും മകനാണ്.

ഭാര്യ – സഫൂറ.മക്കൾ. മുഹമ്മദ് സമീൽ, മുഹമ്മദ് സാക്കി, സഹറ, സൻഹ.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: