കണ്ണാടിപ്പറമ്പ് ധർമശാസ്താക്ഷേത്രത്തിൽ കളത്തിലരിയും പാട്ടും സമാപിച്ചു

4 / 100

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിലെ കളത്തിലരിയുംപാട്ടും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

ശനിയാഴ്ച വൈകുന്നേരം മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ തിരുവത്താഴത്തിന് അരിയളവോടെയാണ് ആരംഭിച്ചത്. ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നവക പൂജയും നവകാഭിഷേകവും വിശേഷാൽപൂജകളും നടത്തി.

തുടർന്ന് വടക്കേകാവിൽ കലശം വൈകീട്ട് നിറമാല, അത്താഴപൂജയ്ക്കശേഷം വടക്കേകാവിലേക്ക് എഴുന്നള്ളത്ത് കാവിൽ നാഗപ്പാട്ട് , തിരിച്ചെഴുന്നള്ളത്തിന്ശേഷം കളപൂജയും കളംമായ്ക്കൽ ചടങ്ങും നടന്നു. കളത്തിൽ അരിയോടെ പാട്ടുത്സവത്തിന് സമാപനമായി. കളംവരയൽ ചടങ്ങിന് കരിയിൽ സതീശൻ നമ്പ്യാർ മരുതായി നേതൃത്വം നൽകി. ധർമശാസ്താവിന്റെ സ്വരൂപമാണ് കളത്തിൽ അലേഖനം ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: