കണ്ണൂർ കുടിയാൻമല സ്വദേശി മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി

4 / 100

ചെമ്പേരി: കുടിയാന്മല സ്വദേശിയായ യുവാവിനെ മുംബൈയിൽ താമസിച്ചിരുന്ന വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടിയാന്മലയിലെ പരേതനായ പൊട്ടനാനിയിൽ ജോസഫ് (അപ്പച്ചൻ) -മേരി ദമ്പതികളുടെ മകൻ റോബിഷ് ജോസഫ് (39) ആണ് മരിച്ചത്. മുംബൈ സെൻട്രലിലെ സ്വകാര്യ ആശുപത്രിയിൽ നഴ്​സായി ജോലി ചെയ്തിരുന്ന റോബിഷ് വസായ് വെസ്​റ്റ്​ ഓംനഗർ വർധമാൻ സോസിറ്റിയിലെ വീട്ടിലായിരുന്നു താമസം. ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്ന വീട്ടിൽനിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് സമീപവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ആളെ തിരിച്ചറിഞ്ഞ ശേഷമാണ് നാട്ടിലുള്ള ബന്ധുക്കൾ മരണവിവരമറിയുന്നത്. ഭാര്യ: പുളിങ്ങോം കൊല്ലംപറമ്പിൽ കുടുംബാംഗം ചിപ്പി. ഒന്നാം ക്ലാസ് വിദ്യാർഥികളായ റോഷൻ, റിയ മരിയ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഷിജു, ഷിനോജ്, അനീഷ്. തിങ്കളാഴ്​ച ഉച്ചയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം കുടിയാന്മല ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: