കാരായി സഹോദരന്മാര്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല; ഹര്‍ജി തള്ളി

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

കേസിലെ ഏഴും എട്ടും പ്രതികളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും ജാമ്യം അനുവദിച്ചപ്പോള്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും കോടതി അനുമതിയോടെയാണ് ജില്ലക്ക് പുറത്തേക്ക് പോയിരുന്നത്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്ക് സ്ഥിരമായി നീക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. ഇത് കോടതി നിരസിച്ചു.
എന്നാല്‍, കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കാരായി രാജനും കാരായി ചന്ദ്രശേഖരനും നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: