കായിക താരങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ; പുതിയ പദ്ധതി ഒരുക്കാൻ സ്പോർട്സ് കൗൺസിൽ

കണ്ണൂര്‍: സാമ്ബത്തിക പ്രതിസന്ധികളില്‍ കായികപരിശീലനം നിലച്ചുപോകുന്ന താരങ്ങള്‍ക്ക് ആശ്വാസമായി വന്‍ പദ്ധതി . മാസം 6000 രൂപ സഹായധനം നല്‍കുന്ന പരിപാടി സ്‌പോര്‍ട്സ് കൗണ്‍സില്‍ തയ്യാറാക്കുന്നു. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രാദേശിക കായിക കളരികളും ക്ലബ്ബുകളും സ്‌കൂള്‍ കായികപരിശീലന പരിപാടികളും നിലച്ചുപോകുന്നത് കണക്കിലെടുത്താണ് സഹായം. ചാമ്ബ്യന്‍ സ്‌കൂളായ കോതമംഗലം സെയ്ന്റ് ജോര്‍ജ് പോലുള്ള വമ്ബന്‍ സംഘങ്ങള്‍ പോലും ഈ വര്‍ഷം സംസ്ഥാന സ്‌കൂള്‍ മേളയ്ക്ക് എത്താത്തത് പരിശീലനത്തിനുള്ള വലിയ ചെലവ് താങ്ങാന്‍ കഴിയാത്തതുമൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.താരങ്ങള്‍ക്ക് ഏറെ സഹായകമായ രീതിയിലാണ് പദ്ധതി നടപ്പാക്കുക. സ്‌പോര്‍ട്സ് കൗണ്‍സില്‍ നടത്തുന്ന മികവ് പരിശോധനാ കളരിയില്‍ നിശ്ചിത നിലവാരം പുലര്‍ത്തുന്ന പ്രകടനം കാഴ്ചവെച്ചാല്‍ സഹായം അനുവദിക്കും. താരത്തിന് എവിടെ വേണമെങ്കിലും പരിശീലനം നടത്താം.മാത്രമല്ല താരത്തിന് ദിവസം 200 രൂപയുടെ ചെലവ് വരുമെന്നാണ് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. 150 രൂപയെങ്കിലും കുറഞ്ഞത് വേണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: