കണ്ണൂര്‍ വിമാനത്താവളത്തില്‍ കുങ്കുമപൂവും സ്വര്‍ണവും പിടികൂടി ; കാസര്‍കോട് സ്വദേശികള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങളുടെ കുങ്കുമ പൂവും സ്വര്‍ണ്ണവും സിഗരറ്റും ലഹരി വസ്തുക്കളും പിടികൂടി. രണ്ടു യാത്രക്കാരില്‍ നിന്നാണ് സാധനങ്ങള്‍ പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധനയിലാണ് രണ്ടു പേര്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
വെള്ളിയാഴ്ച രാവിലെ ദുബായില്‍ നിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് കാസര്‍കോട് സ്വദേശികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. കാസര്‍കോട് ചെങ്കളയിലെ തൊട്ടി അബ്ദുള്ള ഇബ്രാഹിം, ചട്ടഞ്ചാല്‍ തെക്കില്‍ അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍ റഹൂഫ് എന്നിവരില്‍ നിന്നാണ് സാധനങ്ങള്‍ പിടികൂടിയത്. അബ്ദുള്ള ഇബ്രാഹിമില്‍ നിന്ന് 15.2 കിലോ കുങ്കുമപ്പൂവും116 ഗ്രാം സ്വര്‍ണവും 40 സിഗററ്റുമാണ് പിടിച്ചത്. 1400 പായ്ക്ക് പാന്‍ മസാലയും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. 80000 രൂപ വില വരുന്ന നാലു സ്മാര്‍ട്ട് വാച്ചുകളും പിടിച്ചു. അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍ റഹൂഫില്‍ നിന്ന് 135 ഗ്രാം സ്വര്‍ണ്ണവും 94 പായ്ക്കറ്റ് സിഗരറ്റും പിടിച്ചു. 10.8 കിലോ കുങ്കുമ പൂവ്, 1380 പായ്ക്ക് പാന്‍ മസാല, മൂന്ന് സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയും പിടികൂടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: