ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ ജില്ല കമ്മിറ്റിയുടെ ‘സ്നേഹ പുതപ്പ് സീസൺ 06″ എന്ന പദ്ധതിയിലേക്ക് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണർസ് അസോസിയേഷൻ പുതപ്പുകൾ നൽകി

ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ ജില്ല കമ്മിറ്റിയുടെ ‘സ്നേഹ പുതപ്പ് സീസൺ 06″ എന്ന പദ്ധതിയിലേക്ക് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണർസ് അസോസിയേഷൻ പുതപ്പുകൾ നൽകി.പുതിയതെരു മേഖല വനിതാ വിംഗ് ജില്ലാ വനിതാ വിംഗ് പ്രസിഡന്റ്‌ സുനീത അബൂബക്കർ, ജില്ലാ വനിതാ വിംഗ് സെക്രട്ടറി ലതിക ബാബുരാജ് മേഖല പ്രസിഡന്റ്‌ ശോഭ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സംഭാവന നൽകിയ പുതപ്പുകൾ ബ്ലഡ്‌ ഡോണേഴ്സ് കേരള സ്നേഹ പുതപ്പ് ജില്ല കോഓർഡിനേറ്റർ അഖിൽ കൃഷ്ണ ഏറ്റു വാങ്ങി. ബി ഡി കെ ജില്ല പ്രസിഡന്റ്‌ സജിത്ത് വി പി, ജനറൽ സെക്രട്ടറി സമീർ മുതുകുറ്റി, സംസ്ഥാന ട്രഷറർ ബിജോയ്‌ ബാലകൃഷ്ണൻ, എയിഞ്ചൽസ് കോ ഓർഡിനേറ്റർ അഗസ്ത്യ ദേവി, ക്യാമ്പസ്‌ വിംഗ് കോ ഓർഡിനേറ്റർ അരുൺ, അബൂബക്കർ എന്നിവർ പങ്കെടുത്തു.ശേഖരിച്ച പുതപ്പുകൾ തെരുവിൽ കഴിയുന്നവർ, വൃദ്ധ മന്ദിരങ്ങൾ, പാലിയേറ്റീവ് സെന്ററുകൾ എന്നിവിടങ്ങളിൽ നൽകും.

വിശദ വിവരങ്ങൾക്ക് വിളിക്കുക
9544617169
9567979567

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: