സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം എറണാകുളത്തിന്

കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം എറണാകുളത്തിന്. കോതമംഗലം മാര്‍ബേസിലിന്റെ അമിത് എന്‍.വി. ആദ്യ സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് എറണാകുളത്തിന് സ്വര്‍ണം നേടിക്കൊടുത്തത്.രണ്ടാം സ്വര്‍ണം പാലക്കാടിന് സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സി. ചാന്ദ്‌നിക്ക് സ്വര്‍ണം. പാലക്കാട് കല്ലടി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ചാന്ദ്‌നി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ജെ. റിജോയ്ക്ക് സ്വര്‍ണം. പാലക്കാട് ജിഎച്ച്‌എസ് പട്ടാഞ്ചേരിയിലെ വിദ്യാര്‍ത്ഥിയാണ് റിജോ.ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റര്‍ ഫൈനലുകളാണ് ഇന്നത്തെ പ്രധാന ആകര്‍ഷണം. വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി ഇപി ജയരാജന്‍ കായികമേള ഉദ്ഘാടനം ചെയ്യും. ഒളിംപ്യന്‍ ടിന്‍റു ലൂക്ക മീറ്റിന്‍റെ ദീപം തെളിയിക്കും. പിടി ഉഷ, എംഡി വത്സമ്മ തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: