നടി അമല പോളിന്റെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു ബെന്‍സ് കാര്‍ കണ്ണൂരില്‍ ഓടുന്നതായി കണ്ടെത്തി
കണ്ണൂർ: നടി അമല പോൾ വാടകയ്ക്ക് താമസിച്ചതായി വ്യാജരേഖ ഉണ്ടാക്കിയ പുതുച്ചേരിയിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലുള്ള ആറാം നമ്പര്‍ വീടിന്റെ അതേ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു ബെന്‍സ് കാര്‍ കണ്ണൂരില്‍ ഓടുന്നതായി കണ്ടെത്തി. ഇത്തരത്തിൽ കുറെ വാഹനങ്ങൾ കേരളത്തിലേക്ക് കടത്തിയതായി മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്