പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ. എ ലത അന്തരിച്ചു
പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ. എ ലത അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശ്ശൂർ ഒല്ലൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ചാലക്കുടി പുഴ സംരക്ഷണ സമിതി അംഗവും റിവർ റിസർച്ച് സെന്റർ അധ്യക്ഷയുമായിരുന്നു.
ട്രാജഡി ഓഫ് കോമൺസ്, കേരളാ എക്സ്പീരിയൻസ് ഇൻ ഇന്റർ ലിങ്കിംഗ് ഓഫ് റിവേഴ്സ്, ഡൈയിംഗ് റിവേഴ്സ് തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്. എസ് ഉണ്ണികൃഷ്ണനാണ് ഭർത്താവ്.