കെൽട്രോണിൽ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്

കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കണ്ണൂരിലെ കെൽട്രോണിൽ കരാർ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. ജോലി സ്ഥിരതയും’ വേതന വർദ്ധനവും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരത്തിലേക്കിറങ്ങുന്നത് ‘കെൽേട്രാണിലെ കണ്ണൂർ യൂണിറ്റിൽ മാത്രം 200 ഓളം കരാർ തൊഴിലാളികളാണുള്ളത്.

ഇവരിൽ 22 വർഷമായി ജോലി ചെയ്യുന്നവരമുണ്ട്’. എന്നാൽ ഇവരിൽ പലർക്കും കിട്ടുന്ന ദിവസ വേതനം 320 രൂപ മുതൽ 500 രൂപ വരെ മാത്രമാണ്.. ഐ. ടി. ഐ യോഗ്യതയുണ്ടായിട്ടും ഇവർക്ക് സ്ഥിര നിയമനം നൽകാൻ മാനേജ്മെന്റ് മടിക്കുകയാണ്. ഇവരുടെ കഠിനാദ്ധ്വാനത്തിന്റെ ബലത്തിലാണ് കെൽേ ട്രാണിന്റെ കണ്ണൂർ യൂണിറ്റ് പ്രവർത്തിക്കുന്നത്.

എന്നാൽ 22 വർഷം പൂർത്തിയാക്കിയ വരെപ്പോലും സ്ഥിരപ്പെടുത്താൻ കെൽേ ട്രാൺ മാനേജ്മെന്റ് തയ്യാറാവുന്നില്ലെന്നാണ് തൊഴിലാളി കളുടെ ആരോപണം 1997 ന് ശേഷം കെൽേ ട്രാണിൽ സ്ഥിര നിയമനം നടത്തിയത്. അതിന് ശേഷം കരാർ തൊഴിലാളികളെ മാത്രം ആശ്രയിച്ചാണ് കെൽേ ട്രാണിന്റെ പ്രവർത്തനം.

2013 ൽ ആണ് കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം അവസാനമായി പരിഷ്കരിച്ചത്. രാജ്യത്ത് തൊഴിലാളികൾക്ക് മിനിമം വേതനം 600 രൂപയാക്കണ മെന്ന ആവശ്യം ശക്തമാവുമ്പോഴാണ് പൊതുമേഖലാ സ്ഥാപനത്തിലെ തൊഴിലാളികളുടെ ഈ ദുർഗതി. ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടാത്ത പക്ഷം അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: