കണ്ണൂരിൽ കോവിഡ് രോഗി തൂങ്ങി മരിച്ചു

പാനൂരിനടുത്ത കൈവേലിക്കലിൽ കടവങ്കോട്ട് ബാബുവാണ് (49) തൂങ്ങി മരിച്ചത്.. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടടുത്ത പറമ്പിലെ കശുമാവിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കവിതയാണ് ഭാര്യ. പ്ലസ് ടു വിദ്യാർത്ഥിയായ
അക്ഷയ്, ഋത വർണ എന്നിവർ മക്കളാണ്. പരേതരായ ഗോവിന്ദൻ – കല്യാണി ദമ്പതികളുടെ മകനാണ്. തൂവക്കുന്ന് എലീസിയം ലൈബ്രറിയിൽ കഴിഞ്ഞ ദിവസം നടന്ന കൊവിഡ് പരിശോധനയിലാണ് കോവിഡ് പോസറ്റീവായത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഭാര്യയും മക്കളും കോവിഡ് ടെസ്റ്റിനായി തലശേരി ജനറൽ ആശുപത്രിയിൽ പോയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: