സര്‍ക്കാര്‍ നടത്തുന്നത് സമൂഹത്തില്‍ നിന്നും പിന്നോക്കം പോയവരെ പൊതുധാരയില്‍ എത്തിക്കാനുള്ള ഇടപെടലുകള്‍: മുഖ്യമന്ത്രി

1 / 100
ചരിത്ര പരമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നും പിന്നോക്ക പോയ ദുര്‍ബല വിഭാഗത്തിന് വേണ്ടിയുള്ള ഇടപെടലുകളാണു സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സമാപനവും 20 പദ്ധതികളുടെ ഉദ്ഘാടനവുംഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം ,തൊഴില്‍ പരിശീലനം എന്നിവ നല്‍കി യുവാക്കളെ സ്ഥിര വരുമാനമുള്ളവരാക്കി മാറ്റുന്ന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ഫലമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ നാലര വര്‍ഷത്തിനിടയില്‍ 2.50 ലക്ഷം ഗുണഭോക്താക്കള്‍ക്കായി 1931 കോടി രൂപയാണ് വായ്പ അനുവദിച്ചത്. കോര്‍പറേഷന്‍ നാളിതുവരെ നല്‍കിയ തുകയുടെ 49 ശതമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഭിവൃദ്ധിയിലേക്കും സമത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയവരെയും അസമത്വത്തിലേക്ക് ചവിട്ടി താഴ്ത്തുന്നവരെയും മനസിലാക്കണം. മനുഷ്യരെ ഒരു പോലെ കാണുന്നവരെയുംതൊട്ടു കൂടായമയുടെ  ഇരുണ്ട കാലത്തേക്ക് വലിച്ചിഴയ്ക്കുന്നവരെയും  മനസിലാക്കാനുള്ള  തിരിച്ചറിവുണ്ടാവണം .ആ തിരിച്ചറിവില്‍ നിന്ന് കൊണ്ടാവണം ഓരോ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷചരണവും  നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ തലശ്ശേരി ഉപജില്ല ഓഫീസ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.  കോര്‍പറേഷന്റെ പദ്ധതികളുടെ ഗുണഫലം അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനു വേണ്ടിയാണ് നിലവിലുള്ള 20 ഓഫീസുകള്‍ക്ക് പുറമെ 14 പുതിയ ഓഫീസുകള്‍ ആരംഭിക്കുന്നത്. ഇതില്‍ എട്ടെണ്ണത്തിനു തുടക്കമായി. ബാക്കിയുള്ള ആറെണ്ണത്തിന്റെ തലശ്ശേരി, കാഞ്ഞങ്ങാട്, പത്തനാപുരം, അടൂര്‍, മാനന്തവാടി, കാഞ്ഞിരപ്പള്ളി  എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. കീഴന്തിമുക്ക് സിപിസി ബില്‍ഡിങ്ങ് ഓഫീസ് പരിസരത്തു നടന്ന പരിപാടിയില്‍ തലശ്ശേരി നഗരസഭാധ്യക്ഷന്‍ സി കെ രമേശന്‍ അധ്യക്ഷനായി. എ എന്‍ ഷംസീര്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. കൗണ്‍സലര്‍ എ വി ശൈലജ, മുന്‍ എംഎല്‍എ പി ജയരാജന്‍, കെ എസ് ബി സി ഡി സി ജില്ല മാനേജര്‍ സി സുധാകരന്‍, കെ എസ് ബി സി ഡി സി തലശ്ശേരി അസിസ്റ്റന്റ് മാനേജര്‍ എ ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: