മേട്രൻ ജ്യോത്സനയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ സർക്കാർ ഇടപെടണം;മാർട്ടിൻ ജോർജ്ജ്

4 / 100

ഗവൺമെന്റ് അഗതി മന്ദിരത്തിലെ മേട്രൻ ജ്യോത്സനയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്നും മരണത്തിന് കാരണമായി മാറിയ ഉദ്യോഗസ്ഥ തലത്തിലെ പീഢനം അന്വേഷിക്കണമെന്നും
കുടുംബത്തിന് നീതി ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നും
കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

ഗവൺമെന്റ് അഗതി മന്ദിരത്തിലെ മേട്രൻ ജ്യോത്സനയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കേസ് എടുക്കുക,
ഉദ്യോഗസ്ഥതലത്തിലുള്ള ഗൂഢാലോചന അന്വേഷിക്കുക,
കുടുംബത്തിന് നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുൻപിൽ നടത്തിയ കുത്തിയിരിപ്പ്
സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത് ഭരണത്തിൽ സാമൂഹ്യ നീതി വകുപ്പിൽ നിയമ ലംഘനങ്ങളും അനാരോഗ്യ പ്രവണതകളും നടക്കുകയാണെന്നും ദുരൂഹതയുള്ള നടപടികളെ കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു,സംസ്ഥാന ഭാരവാഹികളായ കെ കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, ജില്ലാ ഭാരവാഹികളായ വി രാഹുൽ, പ്രിനിൽ മതുക്കോത്ത് ബ്ലോക്ക്‌ പ്രസിഡന്റ് എം.കെ വരുൺ,നികേത് നാറാത്ത് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: