ടി വി പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീ പിടിച്ചു

4 / 100

പയ്യന്നൂർ രാമന്തളി വടക്കുമ്പാട് ഷോർട്ട് സർക്യൂട്ട് കാരണം ടി വി പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീ പിടിച്ചു. വടക്കുമ്പാട് കണ്ണങ്ങാട്ട് ക്ഷേത്രത്തിനു സമീപത്തെ പുളുക്കൂൽ നാരായണന്റെ വീടിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. നാരായണന്റെ മക്കൾ ടി വി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് സംഭവം ടി വി യിൽ നിന്നും പുക ഉയരുന്നതു കണ്ട കുട്ടികൾ ഭയന്ന് പുറത്തേക്ക് ഓടിയത് കാരണം ആളപായം ഒഴിവായി. ടി വി ശബ്ദത്തോടെ പൊട്ടിത്തെറിച്ച് വീട്ടിന്റെ മരം കൊണ്ടുള്ള മച്ചിന് തീപിടിക്കുകയായിരുന്നു. ടി വി യും സമീപത്ത് ഉണ്ടായിരുന്ന ഫാനും പൂർണ്ണമായും കത്തി നശിച്ചു. മച്ച് ഭാഗികമായി കത്തിനശിച്ച നിലയിലാണ്. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് അയൽവാസികൾ എത്തി തീയണക്കുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: