ചുവപ്പിൽ നിറഞ്ഞ് തലശ്ശേരി നഗരപാതകൾ

തലശ്ശേരി: ചുവന്ന നിറത്തിലുള്ള ലൈറ്റുകൾ തെളിഞ്ഞു കത്തുന്ന റോഡിലേക്ക്‌ ഇപ്പോൾ നാട്ടുകാരുടെ പ്രവാഹമാണ്‌. പന്തൽപോലെ അലങ്കരിച്ച പഴയബസ്‌സ്‌റ്റാൻഡിലെ ഇംപീരിയൽ പ്രസ്‌ റോഡിലേക്ക്‌ ഒറ്റയ്‌ക്കും കുടുംബമായും ആളുകളെത്തുന്നു. വാഹനങ്ങൾ നിർത്തി ദീപാലംകൃതമായ റോഡിലൂടെ നടന്ന്‌ സെൽഫിയും വീഡിയോയുമെടുത്ത്‌ സമൂഹമാധ്യമങ്ങളിൽ നിറയ്‌ക്കുന്നു. കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നൂറാം വാർഷികവും സി എച്ച്‌ ദിനാചരണവും ആഘോഷമാക്കുന്നതിന്റെ ഭാഗമായി സിപിഐ എം തലശേരി പഴയബസ്‌സ്റ്റാൻഡ്‌ ബ്രാഞ്ചാണ്‌ റോഡ്‌ മുഴുവൻ വൈദ്യുതിലൈറ്റുകൾകൊണ്ട്‌ അലങ്കരിച്ചത്‌.
മിക്ക പരിപാടികൾക്കും റോഡിനിരുവശവും ലൈറ്റുകൊണ്ട്‌ അലങ്കരിക്കാറുണ്ട്‌. ഇത്തവണ കുറച്ചുകൂടി വ്യത്യസ്‌തമാക്കാനാണ്‌ രണ്ട്‌ വശങ്ങൾക്ക്‌ പുറമെ മുകളിലും ലൈറ്റുകൾ സ്ഥാപിച്ചത്‌. രാത്രി യാത്ര ഇഷ്ടപ്പെടുന്നവരും മാഹി പള്ളി പെരുന്നാളിന്‌ പോകുന്നവരുമെല്ലാം ഇവിടെയുമെത്തുന്നു.
കച്ചവടക്കാരുടെ സഹകരണത്തോടെ റോഡിനിരുവശവും ശുചീകരിച്ചാണ്‌ അലങ്കരിച്ചത്‌. ഇതിനായി പ്രത്യേകം ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്‌. വൈകിട്ട്‌ ആറ്‌ മുതൽ 12വരെയാണ്‌ ദീപങ്ങൾ തെളിയിക്കുന്നത്‌. സ്‌റ്റാർ കഫേ റോഡിൽ സിപിഐ എം കായ്യത്ത്‌ ബ്രാഞ്ചും ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: