കൈയേറ്റങ്ങൾ കണ്ടെത്തി സർക്കാർ ഭൂമി വീണ്ടെടുക്കാൻ സംയുക്ത സർവേ

ഇരിട്ടി: ടൗണിൽ പഴശ്ശി പദ്ധതി, റവന്യൂ, പൊതുമരാമത്ത് ഉടമസ്ഥതയിലുള്ള ഭൂമിയിലെ കൈയേറ്റങ്ങൾ കണ്ടെത്തി സർക്കാർ ഭൂമി വീണ്ടെടുക്കാൻ സംയുക്ത സർവേ നടത്തും. റവന്യു﹣-ജലസേചന വകുപ്പ് നേതൃത്വത്തിലാണ‌് സമഗ്ര സർവേ. പൊതുമരാമത്ത‌് വിഭാഗവും സഹകരിക്കും. പുതിയ ബസ്‌സ്‌റ്റാൻഡ്‌ മുതൽ പയഞ്ചേരി മുക്ക‌് വരെ പഴശ്ശി പദ്ധതി ജലാശയ സ്ഥലത്തെ കൈയേറ്റം കണ്ടെത്തുകയാണ്‌ സംയുക്ത സർവേയുടെ പ്രധാന ലക്ഷ്യം.
സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിയാതെ ചിലർ നിരന്തരം കോടതിയെ സമീപിച്ച‌് റോഡ‌് പ്രവൃത്തി വൈകിപ്പിക്കുന്നതിന‌് പിന്നിലെ രാഷ്ട്രീയ ഇടപെടലുകൾ ഉൾപ്പെടെ ജനങ്ങളിൽ കനത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്‌. പഴശ്ശി പദ്ധതി പ്രദേശത്തും പരക്കെ കൈയേറ്റമുണ്ടെന്ന ഗൗരവമായ പരാതിയാണ‌് ജനങ്ങളിൽനിന്നും അധികൃതുരുടെ മുന്നിലെത്തുന്നത‌്. ഇതുകൂടി കണക്കിലെടുത്താണ‌് പഴശ്ശി പദ്ധതിസ്ഥല കൈയേറ്റത്തിൽ മുഖ്യമായി ഊന്നൽ നൽകുന്ന സർവേക്ക‌് അധികൃതർ ഒരുങ്ങുന്നത‌്. ഈയിടെ പഴശ്ശി പദ്ധതി കടവുകളിൽ സ്ഥലം അളവും അതിർത്തി നിർണയവും അധികൃതർ പൂർത്തിയാക്കിയിരുന്നു. നഗര പാർശ്വ ഭാഗങ്ങളിലെ പഴശ്ശി പദ്ധതി സ്ഥലം അളന്ന‌് അതിരിടാനാണ‌് നീക്കം. ഒപ്പം ഇരിട്ടി ടൗണിൽ റോഡ‌് പാർശ്വത്തിൽ റവന്യൂ വകുപ്പിന്റെ സ്ഥലങ്ങളും അളന്ന‌് അതിരിട്ട‌് കൈയേറ്റം ഒഴിപ്പിക്കും. പഴയ പോസ‌്റ്റാഫീസ‌് പരിസരത്ത‌ും പുതിയ ബസ്‌സ്‌റ്റാൻഡ്‌, പഴയ പാലം പരിസരങ്ങളിലും ഫീൽഡ‌് മെഷർമെന്റ‌് ബുക്ക‌് അടിസ്ഥാനത്തിൽ സ്വന്തം സ്ഥലമുണ്ട‌്. ഇവയിൽ വ്യാപക കൈയേറ്റമുണ്ടെന്ന നിഗമനത്തിലാണ‌് റവന്യൂ വിഭാഗം. ഈ സ്ഥലങ്ങളെല്ലാം തിരികെയെടുക്കാനാണ‌് നീക്കം. നഗരസഭക്കും പഴയ പാലം പുതിയ ബസ്‌സ്‌റ്റാൻഡ്‌ ഭാഗങ്ങളിൽ സ്വന്തം സ്ഥലമുണ്ട‌്. ഇവയും അന്യാധീനപ്പെട്ടിട്ടുണ്ടോയെന്ന പരിശോധനയുണ്ടാവും. റവന്യൂ﹣- ജലസേചന വിഭാഗം സംയുക‌്ത സർവേ ഇതേവരെ നടത്തിയിട്ടില്ല. ഇത‌് പ്രാവർത്തികമാവുന്നതിലൂടെ അന്യാധീനപ്പെട്ട ഏറെ സർക്കാർ സ്ഥലങ്ങൾ വീണ്ടെടുക്കാനാവും. ജനങ്ങൾക്കും കൈയേറ്റം സംബന്ധിച്ച‌് വ്യക്തമായ ചിത്രം ലഭിക്കും. നഗര റോഡ് വികസനം വൈകിപ്പിക്കുന്ന ചിലരുടെ നീക്കത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ‌് സംയുക്ത സർവേക്കായി ഉദ്യോഗസ്ഥർ നടപടികൾ നീക്കുന്നത‌്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: