തൊഴിൽ നഷ്ടമാകുമെന്ന ഭീതിയിൽ യുഎഇ യിലെ ഇന്ത്യൻ നേഴ്സുമാർ

ദുബായ്: യു എ ഇ യിൽ നഴ്സുമാരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് അധികൃതർ ഏർപ്പെടുത്തിയ പുതിയ നിബന്ധന ആയിരക്കണക്കിന് ഇന്ത്യൻ നഴ്സുമാർക്ക് വിനയാകുന്നു. അടിസ്ഥാന യോഗ്യത നഴ്സിങ് ബിരുദമായി നിജപ്പെടുത്തിയതോടെ ഡിപ്ലോമ മാത്രമുള്ള നിരവധിപേർ ജോലി നഷ്ടമാകുമെന്ന പേടിയിലാണ്.
യു എ ഇയിലെ രജിസ്ട്രേഡ് നഴ്സുമാർക്ക് മിനിമം യോഗ്യതയായി നിജപ്പെടുത്തിയിരിക്കുന്നത് നഴ്സിങ് ബിരുദമാണ്. ഇതോടെ നിരവധി വർഷത്തെ തൊഴിൽ പരിചയവും നഴ്സിങ് ഡിപ്ലോമ മാത്രം യോഗ്യതയുള്ള നഴ്സുമാരുടെ തൊഴിൽ സുരക്ഷയുമാണ് തുലാസിലായത്. വിവിധ എമിറേറ്റുകളിൽ ഇതിനോടകം ഇരുനൂറോളം പേർക്ക് ജോലി നഷ്ടമായി. ജോലി നഷ്ടമാവാത്ത നിരവധി പേരെ തരംതാഴ്ത്തുകയും ചെയ്തു. ഡിപ്ലോമ മാത്രമുള്ള നഴ്സുമാർ ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ യു എ ഇയിലെ അംഗീകൃത സർവകലാശാലകളിൽനിന്ന് പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിങ് കോഴ്സ് പഠിച്ച പാസാവണം. 2020നകം കോഴ്സ് പൂർത്തിയാക്കണമെന്നാണ് നിർദേശം. ഈ കോഴ്‌സിന് ചേർന്ന പലർക്കും സർ വകലാശാലകളിൽനിന്ന് തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതും വിനയായി. പ്രശ്നപരിഹാരത്തിന് എം ബസി തലത്തിലുള്ള ശ്രമങ്ങൾ വേണമെന്നാണ് നഴ്സുമാരുടെ ആവശ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: