“നെഗറ്റീവ് സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് തന്നെ എങ്ങനെ പോസിറ്റീവ് എനെർജിയോടു കൂടി ജീവിക്കാം” സൗജന്യ മനഃശാസ്ത്ര ശില്പശാല ഒക്ടോബർ 20ന്

കണ്ണൂർ: “നെഗറ്റീവ് സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് തന്നെ എങ്ങനെ പോസിറ്റീവ് എനെർജിയോടു കൂടി ജീവിക്കാം” എന്ന വിഷയത്തിൽ ലീപ്പ് കൗൺസിലിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മന:ശാസ്ത്ര ശില്പശാല ഒക്ടോബർ 20ന് നടത്തുന്നു.

നെഗറ്റീവ് ആയിട്ടുള്ള സാഹചര്യങ്ങൾ, എന്തിലും നെഗറ്റീവ് മാത്രം കാണുന്ന ആളുകളെല്ലാം നമ്മളിൽ നെഗറ്റീവ് എനർജി ഉണ്ടാക്കും, നെഗറ്റീവ് എനർജി നമ്മുടെ ജീവിത വിജയത്തിന് തടസ്സമുണ്ടാക്കും എന്നുള്ളത് നമുക്ക് അറിയാവുന്ന കാര്യമാണ്. പൊതുവെ നാം ഇതിനു പോംവഴിയായി കേൾക്കുന്ന ഉപദേശം ഇത്തരം ആളുകളിൽ നിന്നും നെഗറ്റീവ് ആയ സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കണം എന്നാണ്. പക്ഷെ ഈ ഉപദേശം പ്രായോഗിക തലത്തിൽ പാലിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്.

ചിലപ്പോൾ നാം ജോലി ചെയ്യുന്ന ഓഫീസ് തന്നെ നെഗറ്റീവ് ആവാം. നമ്മുടെ വീട്ടിലെ അടുത്ത ബന്ധുക്കൾ നെഗറ്റീവായി പെരുമാറാം. അപ്പോൾ പോസിറ്റീവ് എനെർജിയോടെ ജീവിക്കാൻ നമ്മുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒഴിവാക്കി കൊണ്ട് ഓഫീസിലെ നെഗറ്റീവ് സാഹചര്യങ്ങളെ ഭയന്ന് നല്ല ജോലി ഉപേക്ഷിച്ചിട്ട് ഒക്കെ ജീവിക്കാൻ സാധിക്കുമോ? ഈ തത്വത്തിൽ ഉറച്ചു വിശ്വസിച്ചു കൊണ്ട് എല്ലാ കാര്യങ്ങളിൽ നിന്നും മാറി നിന്ന് ഒറ്റപെട്ടു ജീവിക്കുന്ന ആൾക്കാരുമുണ്ട് നമ്മുടെ സമൂഹത്തിൽ.

പക്ഷെ നമ്മുടെ നെഗറ്റീവ് സാഹചര്യങ്ങളിൽ നിന്ന് തന്നെ ആരെയും ഒഴിവാക്കാതെ, എങ്ങനെ പോസറ്റീവ് ആയി ജീവിക്കാം; എങ്ങനെ ജീവിതത്തിൽ വിജയിക്കാം എന്നതാണ് ഒക്ടോബർ 20ന് നടക്കുന്ന ശില്പശാലയിൽ പരിശീലിപ്പിക്കുന്നത്.

ഒക്ടോബർ 20ന് കണ്ണൂർ പോലിസ് സൊസൈറ്റി ഹോളിൽ ഉച്ചകഴിഞ്ഞ് 2.00 മുതൽ 5.30 വരെ നടക്കുന്ന ഈ ശില്പശാല നയിക്കുന്നത് ലീപ്പ് സെന്റെറിലെ സൈക്കോളജിസ്റ്റായ ഡോ കെ. ജി. രാജേഷ് ആയിരിക്കും.

ശില്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9388776640; 8089279619 എന്നീ നമ്പറിൽ രജിസ്റ്റർ ചെയ്യുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: