കൂടത്തായി കൊലപാതകം ; ജോളിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൂടത്തായി കൊലപാതക പരമ്ബര കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെയാണ് ജോളിയെ കോടതിയില്‍ ഹാജരാക്കുന്നത്. കസ്റ്റഡി കാലാവധി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹര്‍ജി നല്‍കും. നേരത്തെ റോയ് തോമസിന്റെ മരണത്തില്‍ മാത്രമായിരുന്ന അന്വേഷണം മറ്റു അഞ്ച് കൊലപാതകങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചേക്കും.ഈ മാസം പത്തിനാണ് താമരശേരി കോടതി ജോളിയെ 6 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. റോയ് തോമസിന്റെ മരണത്തിലായിരുന്നു പൊലീസ് ജോളിയെയും മറ്റ് രണ്ട് കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഈ കേസില്‍ കോടതി 6 ദിവസത്തേക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം മറ്റ് 5 മരണങ്ങളില്‍ കൂടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ കേസുകളുടെ കൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: