കണ്ണൂരില്‍ ലോട്ടറി തട്ടിപ്പ് വ്യാപകം: നമ്ബര്‍ തിരുത്തുന്ന റാക്കറ്റിനെ കുടുക്കാന്‍ വല വിരിച്ച്‌ പോലീസ്

0

കണ്ണൂര്‍: ലോട്ടറി ടിക്കറ്റില്‍ നമ്ബര്‍ തട്ടിപ്പ് നടത്തി പണം തട്ടുന്ന സംഘം കണ്ണൂര്‍ ജില്ലയിലെ വിവിധ നഗരങ്ങളില്‍ വ്യാപകമാകുന്നു. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ ഒരാളെ കഴിഞ്ഞദിവസം പയ്യന്നൂര്‍ പോലീസ് പിടികൂടിയിരുന്നു.

ഇരിക്കൂര്‍ പെരുവളത്തുപറമ്ബിലെ പുറക്കണ്ടി ഹൗസില്‍ റാഷിദിനെയാണ് പയ്യന്നൂര്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ലോട്ടറി വില്‍പനക്കാരനും പയ്യന്നൂര്‍ സ്വദേശിയുമായ യു പ്രഭാകരന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

1000 രൂപയും 500 രൂപയും സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് നമ്ബറില്‍ തിരുത്തല്‍ നടത്തി ചില്ലറ വില്‍പന നടത്തുന്ന ലോട്ടറി വില്‍പനക്കാര്‍ക്കു നല്‍കിയാണ് ഇയാളുടെ തട്ടിപ്പ്. തിങ്കളാഴ്ച പയ്യന്നൂര്‍ ബീവറേജസ് ഔട്ട്ലെറ്റിനു സമീപത്തു നിന്നാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലിസിനു കൈമാറിയത്.

നമ്ബറിനു മുകളില്‍ സമ്മാനം ലഭിച്ച ടിക്കറ്റിന്റെ നമ്ബര്‍ സമാന രീതിയില്‍ മുറിച്ചൊട്ടിച്ചാണു തട്ടിപ്പ്. 1000, 500 രൂപ സമ്മാനത്തുക ആയതിനാല്‍ തന്നെ അധികം പരിശോധന ഇല്ലാതെ പണം നല്‍കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ ടിക്കറ്റിലെ കമീഷന്‍ പ്രതീക്ഷിച്ചാണു ചിലറ വില്‍പനക്കാര്‍ പണം നല്‍കുന്നത്. തുടര്‍ന്ന് മൊത്തവില്‍പനക്കാരെ സമീപിക്കുമ്ബോഴാണു കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.

ഒരാഴ്ചയ്ക്കിടെ സമാന രീതിയില്‍ മൂന്നിലേറെ സംഭവങ്ങള്‍ പയ്യന്നൂരില്‍ നടന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading