തളിപ്പറമ്ബിലെ ആദ്യ സബ്കലക്ടറായി ഇലക്യ ചുമതലയേറ്റു

കണ്ണൂര്‍: തളിപ്പറമ്ബ് റവന്യു സബ്ഡിവിഷനിലെ ആദ്യത്തെ സബ്കലക്ടറായി തമിഴ്നാട് സ്വദേശിനി ഇലക്യ (27) ചുമതലയേറ്റു.
രാവിലെ ചാര്‍ജെടുക്കാനെത്തിയ സബ്കലക്ടറെ ജൂനിയര്‍ സൂപ്രണ്ട് സജീവന്‍ എല്‍ എ, തഹസില്‍ദാര്‍ സി ആര്‍ ഉഷ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.2017 ബാച്ച്‌ ഐ എ എസ് ഉദ്യോഗസ്ഥയായ ഇവര്‍ വെല്ലൂര്‍ റാണിപ്പേട്ട് സ്വദേശിനിയാണ്.
2017ല്‍ എസ് സി വിഭാഗത്തില്‍പെട്ട ഐ എ എസ് ടോപ്പറാണ് ഇലക്യ. ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച തളിപ്പറമ്ബ് റവന്യു ഡിവിഷനില്‍ എട്ട് മാസത്തിനുള്ളില്‍ ചാര്‍ജെടുക്കുന്ന എട്ടാമത്തെ റവന്യു ഡിവിഷണല്‍ ഓഫീസറാണ് ഇലക്യ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: