എടക്കാട് സ്വദേശിയുടെ കാണാതായ ടിപ്പർ ലോറികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

എടക്കാട് :നടാൽ ബൈപാസ് റോഡിൽ നിന്നും ആഴ്ചകൾക്ക് മുൻപ് കാണാതായ

രണ്ട് ടിപ്പർ ലോറികൾ കാഞ്ഞങ്ങാടിനടുത്ത് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് എടക്കാട് പോലീസ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു.നടാലിലെ മുക്കം ഡയമന്റ് സാന്റ് യാർഡിൽ പാർക്ക് ചെയ്തിരുന്ന കെ.എൽ.56 ജി 9041, കെ.എൽ.14 ജി 5439 ടിപ്പറുകൾ കഴിഞ്ഞ മാസം 17 ന് പുലർച്ചെയാണ് കാണാതായത്. എടക്കാട് മുച്ചിലോട്ട് കാവിനടുത്തുള്ള ബിജേഷിന്റെതായിരുന്നു ലോറികൾ. ഇയാളുടെ പരാതിയെ തുടർന്ന് എടക്കാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരിന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: