യോഗയുടെ നെറുകയിൽ പ്രേമരാജൻ മാസ്റ്റർ

തളിപ്പറമ്പ: യോഗ പരിശീലനത്തിലൂടെ നൂറുകണക്കിന് ശിഷ്യ സമ്പത്തിന്റെ ഉടമയായ വെള്ളോറയിലെ കെ.പ്രേമരാജൻ മാസ്റ്ററെ എഷ്യൻ യോഗ റഫറിയായി തിരഞ്ഞെടുത്തു.വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കണ്ടറി അധ്യാപകനാണ് ഇദ്ദേഹം.വെള്ളോറയിലെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായ പ്രേമരാജൻ മാസ്റ്റർ യോഗയിൽ ബിരുദാനന്തര ബിരുദധാരിയാണ്. റബ്കോയിൽ ജീവനക്കാരനായിരുന്ന പ്രേമരാജൻ സ്വയ പ്രയത്നത്തിലൂടെ ബിരുദം നേടി ടാഗോർ ഹയർ സെക്കണ്ടറി സ്കൂളിലെ ജീവനക്കാരനാവുകയും, പിന്നീട് അധ്യാപനത്തിൽ ബിരുദം നേടി അതേ സ്കൂളിൽ അധ്യാപകനാവുകയും ചെയ്തു.നിരവധി പേരെ യോഗ പരിശീലിപ്പിക്കുന്നുണ്ട്. യോഗ പരിശീലിപ്പിക്കുന്നതിനിടയിലാണ് യോഗയിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയത്.രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്തു നടന്ന ഏഷ്യൻ യോഗ ചാമ്പ്യൻ ഷിപ്പിനോടനുബന്ധിച്ചാണ് എഷ്യൻ യോഗ റഫറിയായി തിരഞ്ഞെടുക്കപ്പെട്ടത്.കുറ്റിക്കോലിലെ ശബ്നയാണ് ഭാര്യ. പ്രജുൽ മകനാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: