ഭക്ഷ്യ ദിനാചരണം;101 അച്ചാറുകൾ നിരത്തി എൻ എസ് എസ് വിദ്യാർത്ഥികൾ
കല്ലിക്കണ്ടി:എൻ എ എം കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി 101 വ്യത്യസ്ത തരാം അച്ചാറുകളുടെ പ്രദർശനം വ്യത്യസ്തമായി. കോളേജിലെ NSS വിദ്യാർത്ഥികൾ സ്വന്തമായി ഉണ്ടാക്കി എത്തിച്ചതാണ് അച്ചാറുകൾ. നാടൻ വിഭവങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഉണ്ടാക്കിയ അച്ചാറുകൾ രുചിക്കാനും അവസരമൊരുക്കി.പ്രിൻസിപ്പൽ ഡോ. കെ കെ മുഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ.കെ പി നംഷാദ്, കെ എസ് മുസ്തഫ, വോളന്റിയർമാരായ മുഹമ്മദ് ഹാഫിസ്, അബ്ദുൽജലീൽ, ആഷിക്,മുഹ്സിന തുടങ്ങിയവർ സംസാരിച്ചു.