മലയോര മേഘലയിൽ ഗ്യാസ് സിലണ്ടർ വീട്ടിലെത്തിക്കാൻ അധികം തുക നൽകണമെന്ന് നാട്ടുകാരുടെ പരാതി.

പിലാത്തറ: അക്ഷയ് ഗ്യാസ് ഏജൻസിയുടെ ഡെലിവറി വണ്ടിക്കാർ മലയോര മേഖലയിൽ നിന്നും ബില്ലിൽ കാണിച്ചതിലും കൂടുതൽ പൈസ

ഈടാക്കുന്നു. വെള്ളോറ, കരിപ്പാൽ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായി എല്ലാ ഉപഭോക്താക്കളോടും ചായ കുടിക്കാൻ 20രൂപ വേണം എന്നാണ് വണ്ടിക്കാരുടെ ആവശ്യം.20രൂപ കൊടുക്കാൻ സമ്മതിക്കാത്ത ഉപഭോക്താക്കളുടെ സിലിണ്ടർ റോഡിൽ ഇറക്കി വെക്കുക മാത്രമേ അവർ ചെയ്യുന്നുള്ളൂ. സാധാരണ സിലിണ്ടർ വീട്ടിൽ എത്തിച്ചു അത് ചെക്ക്‌ ചെയ്തു ഒക്കെ ആണെന്ന് ഉറപ്പു വരുത്തേണ്ട ഒരു ജോലി കൂടി ഡെലിവറി ബോയ്സിനു ഉത്തരവാദിത്തം ഉണ്ടെന്ന വസ്തുത നിലനിൽക്കെ ആണ് ഇങ്ങനത്തെ കാര്യങ്ങൾ കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുന്നത്. അവരോട് അധികം പൈസ ഈടാക്കുന്നതിനെപ്പറ്റി ചോദിച്ചാൽ സിലിണ്ടർ റോഡിൽ മാത്രേ വെക്കുകയുള്ളു വീട്ടിൽ കൊണ്ടുതരില്ല എന്താ ചെയ്യാൻ പറ്റുക എന്നുവെച്ചാൽ ചെയ്തോ എന്ന മറുപടിയാണ് എപ്പഴും കിട്ടുന്നത്. വെള്ളോറ ഭാഗത്തു രണ്ടു വണ്ടികൾ വരുന്നുണ്ട്. അതിൽ ഒരു വണ്ടിക്കാരോട് ചോദിച്ചപ്പോളാണ് ഇത്തരത്തിൽ മറുപടി ലഭിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: