തലശ്ശേരി സഹകരണ ആശുപത്രിയിൽ ഇ.നാരായണൻ അഞ്ചാം ചരമവാർഷിക ദിനാചരണം സമുചിതമായി ആചരിച്ചു

പ്രമുഖ സഹകാരിയും, തലശ്ശേരി സഹകരണ ആശുപത്രിയുടെ ശില്പിയും

, മുൻപ്രസിഡന്റും ആയിരുന്ന ഇ.നാരായണന്റെ അഞ്ചാം ചരമവാർഷിക ദിനാചരണം തലശ്ശേരി സഹകരണ ആശുപത്രിയിൽ വിപുലമായി ആചരിച്ചു . ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രി അങ്കണത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.പുഷ്പാർചനയിൽ ആശുപത്രി ഭരണ സമിതി അംഗങ്ങളും , ഡോക്ടർമാരും ജീവനക്കാരും, കുടുംബാംഗങ്ങളും പങ്കെടുത്തു. തുടർന്നു നടന്ന അനുസ്മരണ യോഗം തലശ്ശേരി MLA അഡ്വ:എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു .അനുസ്മരണ യോഗത്തിൽ ആശുപത്രി പ്രസിഡന്റ് അഡ്വ:കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി, ചടങ്ങിൽ തലശ്ശേരി മുൻസിപ്പൽ ചെയർമാനും, സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ആശുപത്രി ഡയറക്ടറുമായ സി.കെ.രമേശൻ, ഡയറക്ടർമാരായ പണിക്കൻ രാജൻ, വി.ലീല, എം.പ്രസന്ന, ഡോ:രാജീവ് നമ്പ്യാർ, TCDAക്ക് വേണ്ടി ഡോ:ഹരികുമാർ, KCEU സംസ്ഥാന കമ്മിറ്റി അംഗം സുജയ എന്നിവർ സംസാരിച്ചു. അനുസ്മരണ യോഗത്തിൽ ആശുപത്രി ജനറൽ മാനേജർ മിഥുൻ ലാൽ ഇ.എം സ്വാഗതവും തലശ്ശേരി നഗരസഭാ വൈസ് ചെയർമാനും ആശുപത്രി ഡയറക്ടറുമായ നജ്മ ഹാഷിം നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: