നീലേശ്വരം  കരുവാച്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

. കരിവെള്ളൂർ അറേബ്യൻ വാട്ടർ പ്രൂഫ് സ്ഥാപന ഉടമ കരിവെള്ളൂർ കുതിരുമ്മൽ വാണിയില്ലം സോമേശ്വരി ക്ഷേത്ര സമീപത്തെ ടി.കെ.ലക്ഷ്മണൻ (57) ആണ് മരിച്ചത്. ഇളമ്പച്ചിയിലെ ക്ഷേത്ര ശിൽപ്പിയായിരുന്ന പരേതരായ തെക്കടവൻ അപ്പു പണിക്കർ മണിയാണിയുടെയും കാനക്കീൽ ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: എം.വനജ. മക്കൾ: ലിജേഷ് (യുണൈറ്റഡ് ഇൻഷൂറൻസ്, കാഞ്ഞങ്ങാട്), ലിജിന (ദുബായ്). മരുമക്കൾ: വിഖില ( ചെറുപുഴ), വിജേഷ്(ദുബായ്). സഹോദരങ്ങൾ: കെ.പ്രസന്ന (ഇളമ്പച്ചി), കാനക്കീൽ കമലാക്ഷൻ പണിക്കർ (ഗോകുലം ട്രേഡേർസ്, പാലക്കുന്ന്). സംസ്കാരം നാളെ ( ബുധനാഴ്ച) ഇളമ്പച്ചി സമുദായ ശ്മശാനത്തിൽ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: