ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 16

ഇന്ന് ലോക ഭക്ഷ്യദിനം… 1945ൽ ഇന്നേ ദിവസമാണ് UNന് കീഴിൽ FA0 (food and agricultural organisation) നിലവിൽ വന്നത്…

world boss day ( പ്രധാനമായും USA യിൽ കൊണ്ടാടുന്നു) It is a day for employees to thank their bosses…

world Steve job day

World Spine day, Love Your spine…

1868- ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ബ്രിട്ടിഷുകാർക്ക് കൈമാറി ഡെൻമാർക് കാർ ഇന്ത്യ വിട്ടു…

1905- വിഭജിച്ചു ഭരിക്കുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായി ബ്രിട്ടിഷുകാർ ലോർഡ് കഴ്സെന്റെ നിർദ്ദേശപ്രകാരം ബംഗാൾ വിഭജനം നടപ്പിലാക്കി..

1923- ഡിസ്നി സഹോദരൻമാരായ വാൾട്ടും, റോയിയും ചേർന്ന് വാൾട്ട് ഡിസ്നി കമ്പനി സ്ഥാപിച്ചു…

1934- മാവോയുടെ നേതൃത്വത്തിലുള്ള ലോങ്ങ് മാർച്ച് ചൈനയിൽ തുടങ്ങി.

1942- ബംഗാളിൽ ചുഴലിക്കാറ്റ് ,… 40000 ലേറെ മരണം….

1964- ചൈന അഞ്ചാമത് ആണവ രാഷ്ട്രമായി..

1978- 1523 ന് ശേഷം ഇറ്റലിക്ക് പുറത്ത് നിന്ന് ആദ്യ പാപ്പയായ ജോൺ പോൾ രണ്ടാമൻ ചുമതലയേറ്റു..

1986- ഇറ്റലിക്കാരനായ Rein messner 8000 മീറ്ററിൽ കൂടുതൽ ഉയരമുള്ള ലോകത്തിലെ 14 കൊടുമുടികളും കീഴടക്കുന്ന ആദ്യ വ്യക്തിയായി…

1989- ഇന്ത്യയിലെ ഇലക്ഷൻ കമ്മിഷൻ 3 അംഗ കമ്മിഷനായി ഉയർത്തി…

ജനനം

1854- ഓസ്കാർ വൈൽഡ്… ഐറിഷ് നാടകകൃത്തും, നോവലിസ്റ്റും, കവിയും,

1878- മഹാകവി വള്ളത്തോൾ നാരായണമേനോൻ.. ആധുനിക കവിത്രയങ്ങളിൽ ഒരാൾ.. കേരളത്തിന്റെ പൂങ്കുയിൽ, കേരള വാത്മീകി എന്നിങ്ങനെ അറിയപ്പെടുന്നു. കേരള കലാമണ്ഡലം സ്ഥാപകൻ. സ്വാതന്ത്ര്യ സമര ഗായകൻ.. മഹാത്മജിയെ കുറിച്ച് എന്റെ ഗുരുനാഥൻ ജനിച്ചു.. ചിത്രയോഗം , കേരള സാഹിത്യമഞ്ജരി, ബധിര വിലാപം … നിരവധി കൃതികൾ.

1886- ഡേവിഡ് ബെൻഗൂരിയൻ.. ഇസ്രയേൽ പ്രധാനമന്ത്രി.. ടൈം മാസിക കണക്ക് പ്രകാരം ഇരുപതാം നൂറ്റാണ്ടിൽ ലോക ഗതി നിർണയിച്ച നൂറ് പേരിൽ ഒരാൾ.. ”

1890- മരിയാ ഗൊരോത്തി തന്റെ കന്യകാത്വം സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ 1902 ൽ 12 മത് വയസ്സിൽ രക്തസാക്ഷിയായി.. കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി…

1916- തിക്കുറിശ്ശി സുകുമാരൻ നായർ.. മലയാളത്തിലെ ആദ്യ സൂപ്പർ സ്റ്റാർ. ജീവിതനൗക ആദ്യ സൂപ്പർ ഹിറ്റ് പടം..

1927- ഗുന്തർ ഗ്രാസ്.. ജർമൻ നോവലിസ്റ്റും നാടകകൃത്തും.. 1999ൽ തകരച്ചെണ്ട ( Tin Drum) എന്ന കൃതിക്ക് നോബൽ നേടി…

1948- ഹേമമാലിനി… ഒരു കാലത്ത് ഇന്ത്യൻ സിനിമയിലെ ഡ്രീം ഗേൾ… ഇപ്പോൾ ഇന്ത്യൻ പാർലമെൻറംഗം…

1975… ജാക്ക് കല്ലിസ്.. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം… ഏകദിനത്തിലും ടെസ്റ്റിലും 11000 റൺസും 250 വിക്കറ്റും തികച്ച ഏക താരം.. 44 ടെസ്റ്റ് സെഞ്ചുറികൾ, എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്…

1982- പൃഥിരാജ്.. മലയാളത്തിലെ യുവ സിനിമാ താരം. സുകുമാരന്റെ പുത്രൻ..

ചരമം

1799.. വീര പാണ്ഡ്യകട്ട ബൊമ്മൻ.. ബ്രിട്ടിഷ് ഭരണത്തിനെതിരെ പട നയിച്ച പാഞ്ചാലകുറിച്ചി ഭരണാധികാരി.. 1799 ൽ ബ്രിട്ടിഷുകാർ തൂക്കി ക്കൊന്നു..

1951… ലിയക്കത്ത് അലി ഖാൻ.. പ്രഥമ പാക്ക് പ്രധാനമന്ത്രി… പൊതുയോഗത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു..

1974- ചെമ്പൈ വൈദ്യനാഥ ഭാഗവതർ.. കർണാടക സംഗിത കുലപതി..

1974- കവി ഇടശ്ശേരി ഗോവിന്ദൻ നായർ, ശക്തിയുടെ കവി എന്നറിയപ്പെടുന്നു. പുത്തൻകലവും അരിവാളും പുതപ്പാട്ടും, ഒരു പിടി നെല്ലിക്ക തുടങ്ങിയവ പ്രശസ്ത കൃതികൾ..

(എ .ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: